ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും ബിജെപിയും കോൺഗ്രസും പോരാട്ടത്തിനൊരുങ്ങുകയാണ്. എങ്ങനെയും തങ്ങൾക്ക് അധികാരം പിടിച്ചെടുത്തേ മതിയാവു എന്ന നിലപാടിൽ ബി ജെ പി ശ്രമങ്ങൾ നടത്തുന്നു. അതുപോലെ കോൺഗ്രസും നിലവിൽ സർവ്വ സന്നാഹങ്ങളുമായി തന്നെയാണ് കളത്തിലിറങ്ങുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ്.
എ എ പിയെയും ബി ജെ പിയെയും കോണ്‍ഗ്രസിനെയും സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. തലസ്ഥാനത്ത് നഷ്ടപ്പെടാന്‍ ഒന്നും ബാക്കിയില്ലെങ്കിലും രാഷ്ട്രീയ അടിത്തറ നിലനിർത്താനായി ഏതാനും സീറ്റുകളിലെങ്കിലും പാർട്ടിക്ക് വിജയിച്ചെ മതിയാകുകയുള്ളു. അതിനായി സർവ്വ തന്ത്രവും അവർ പുറത്തെടുക്കുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും എ എ പിയേയും ബി ജെ പിയേയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള് എന്ന രീതിയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് ഉറച്ച വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷങ്ങളുടേയും ദളിതരുടേയും പിന്തുണ വീണ്ടും ആർജ്ജിക്കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പില്‍ ബി ജെ പിയേക്കാള്‍ എ എ പിയൊണ് കോണ്‍ഗ്രസ് നിരന്തരം ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച സീലംപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ രാഹുല്‍ ഗാന്ധി തന്നെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നു. എ എ പി കവർന്നെടുത്ത വോട്ട് ബാങ്ക് തിരിച്ച് പിടിച്ചാല്‍ മാത്രമേ ഡല്‍ഹിയില്‍ ഏതെങ്കിലും തരത്തിലുള്ള മുന്നേറ്റം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളുവെന്ന തിരിച്ചറിവിലാണ് പാർട്ടി ഇത്തരമൊരു തന്ത്രം പുറത്തെടുത്തതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും വിലയിരുത്തുന്നു.
എ എ പി സജീവമാകുന്നതിന് മുമ്പ്, അതായത് 2013-ന് മുമ്പ് 40 ശതമാനത്തിന് മുകളിലായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. 2013 ലെ തിരഞ്ഞെടുപ്പില്‍ ഇത് 24.5 ശതമാനമായി. തുടർന്ന് 2015 ലെ തിരഞ്ഞെടുപ്പില്‍ 9.6 ശതമാനത്തിലേക്കും 2020-ൽ 4.2 ശതമാനത്തിലേക്കും കൂപ്പുകുത്തി. മറുവശത്ത് കോണ്‍ഗ്രസ് കോട്ടകള്‍ പിടിച്ചെടുത്ത മുന്നേറിയ എ എ പി തങ്ങളുടെ വോട്ട് വിഹിതം 50 ശതമാനത്തിന് മുകളിലേക്ക് ഉയർത്തി. 2015 ല്‍ 54.3 ശതമാനവും 2020ൽ 53.5 ശതമാനവുമായിരുന്നു എ എ പിയുടെ വോട്ടുവിഹിതം.
തുടർച്ചയായ പരാജയം നേരിട്ടതോടെ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്, സംഘടന പ്രവർത്തനങ്ങളിലെ പോരായ്മ, വിഭാഗീയത തുടങ്ങിയ നിരവധി പ്രശ്നങ്ങളും കോണ്‍ഗ്രസും നേരിടുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും ശക്തമായ മത്സരം നടത്താനുള്ള സംഘടന ശേഷിയും ആള്‍ബലമോ കോണ്‍ഗ്രസിനില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ 20-25 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നത്.
മുകളില്‍ സൂചിപ്പിച്ചത് പോലെ തങ്ങളുടെ പരമ്പരാഗത വോട്ടർമാരെ തിരിച്ചുപിടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2020 ലെ ഡൽഹി കലാപത്തിൽ അരവിന്ദ് കെജ്രിവാൾ സ്വീകരിച്ച നിലപാടും രാഹുല്‍ ഗാന്ധി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചതും കോൺഗ്രസിൻ്റെ മുസ്ലീം സ്ഥാനാർത്ഥികൾ തങ്ങളുടെ പ്രചാരണ വേളയിൽ ശക്തമായി ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾക്കായി ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന ഒരാളായി രാഹുൽ ഗാന്ധിയെ മുസ്ലീം സമൂഹം കാണുന്നുവെന്നും ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. പ്രിയങ്ക ഗാന്ധിയുടെ പാലസ്തീന് പിന്തുണയും വലിയ തോതില്‍ ചർച്ചാ വിഷയമായിട്ടുണ്ട്.
2020-ലെ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാർട്ടി ഒരു സീറ്റും നേടാനായില്ലെങ്കിലും 13 ശതമാനം മുസ്ലീം വോട്ടുകൾ ലഭിച്ചു. എ എ പി 83 ശതമാനം മുസ്ലീം വോട്ടുകളും സ്വന്തമാക്കി. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഈ സമവാക്യത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ