രാജ്യ തലസ്ഥാനത്തിന്റെ ജനവിധി ഇന്ന് വെളിപ്പെടുമ്പോൾ ആര് വാഴും ആര് വീഴും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. ഭരണം നിലനിർത്താൻ എ എ പിയും, ഭരണം പിടിക്കാൻ ബി ജെ പിയും തങ്ങളുടെ സാന്നിധ്യം സീറ്റുകളുടെ എണ്ണത്തിൽ കാണിക്കുവാൻ ആകും എന്ന് കോൺഗ്രസ്സും പ്രതീക്ഷിക്കുന്നു.

ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിലെപോലെ എളുപ്പമാവില്ല കാര്യങ്ങൾ. രാജ്യത്തു നിന്നും അഴിമതിയെ തുടച്ചു നീക്കാൻ ചൂലുമായി ഇറങ്ങിയ പാർട്ടി ഇതാ ഇപ്പോൾ അഴിമതി കേസുകളിൽ പെട്ട് ഉഴലുകയാണ്. കെജ്രിവാൾ, സിസോദിയ എന്ന മുൻനിര നേതാക്കൾ നിരന്തരം നേരിടുന്ന ജയിൽ അടക്കമുള്ള നടപടികൾ ആം ആദ്മിയുടെ പ്രതിച്ഛായയ്ക്കു ഇടിവ് വരുത്തിയിട്ടുണ്ട്. ബി ജെ പിയാകട്ടെ മധ്യവർഗത്തിന്റെ സംരക്ഷകർ തങ്ങൾ ആണെന്നും രാജ്യത്തിൻറെ പുരോഗതിക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ബഡ്ജറ്റിലെ ആനുകൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു ജനങ്ങളെ അഭിമുഖീകരിക്കുകയും ശക്തമായ തിരിച്ചുവരവിനായി കോൺഗ്രസ്സും പ്രതീക്ഷവെച്ചിരിക്കുന്നു.
ഡൽഹി ജനവിധി തത്സമയം അറിയാം M5 ന്യൂസിനൊപ്പം
കേന്ദ്രം ഭരിക്കുകയും മിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യാളുകയും ചെയ്യുന്ന ബിജെപിക്ക് രാജ്യ തലസ്ഥാനത്തിന്റെ ഭരണം കിട്ടിയിട്ട് പതിറ്റാണ്ടുകളായി. പതിറ്റാണ്ടുകളോളം മുടിചൂടാ മന്നന്മാരായി ഡൽഹിയെ ഭരിച്ച കോൺഗ്രസ് ഇന്ന് സീറ്റ് എണ്ണത്തിൽ എങ്കിലും ഡൽഹി നിയമസഭയിൽ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്നു. ആം ആദ്മിയാകട്ടെ വാദ്ഗാനങ്ങൾ വെറും വാദ്ഗാനങ്ങൾ അല്ല, അവ പ്രാവർത്തികമാക്കാൻ സാധിക്കും എന്ന് കാണിച്ചു തന്നെ പാർട്ടിയാണ്. തങ്ങൾ ഡൽഹി ജനതയ്ക്കു കൊടുത്ത അനുകൂല്യങ്ങൽ തന്നെയാണ് അവര്ക് രണ്ടാം ഊഴം നൽകിയത്. എന്നാൽ അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടു എന്ന ആരോപണത്തിന്റെ തണലിൽ നിൽകുമ്പോൾ കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.