മീൻപിടിക്കുന്നതിനിടയിൽ ചാലിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം- കുന്നത് ചാൽ സ്വദേശി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.കുന്നത്ത്ചാൽ സ്വദേശി ഭക്ഷണപണ്ടാരി ജനാർദ്ധനൻ്റെ മകൻ ചെമ്പ്രമ്മൽ രതീഷ് 42 ആണ് മരിച്ചത്, 11.30തോടെ ചാലിയാർ മുക്കിൽ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിപ്പ്ടയിലാണ് ഇയാൾ അപകടത്തിൽപ്പെട്ടത്, ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല