തിരുവനന്തപുരം : ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് ഉൽഘാടനത്തിന് ഒരുങ്ങി. മൂന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയ മന്ദിരത്തിൽ ഇന്നാണ് പാലുകാച്ചൽ ചടങ്ങ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം. നേതാക്കൾക്കും ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്.
അറുപതിനായിരം സ്ക്വയർ ഫീറ്റിൽ അഞ്ച് നിലകളിലായാണ് ബിജെപിയുടെ സംസ്ഥാന കാര്യാലയം. ആദ്യ ഫ്ലോറിലാണ് പ്രസിഡൻറിൻറെ ഓഫീസ്. സംസ്ഥാന അധ്യക്ഷൻറെ മുറിയോട് ചേർന്ന് മറ്റൊരു മുറി കൂടിയുണ്ട്. നേരത്തെ തന്നെ ചർച്ചയായ മുറി. ഭാവി മുഖ്യമന്ത്രിക്കായി ഒരു മുറി ഇവിടെ കരുതിവെച്ചിട്ടുണ്ട്. അതായത് ഭാവിയിൽ കേരളം ഭരിക്കുമെന്നും ഇവിടെയൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും അപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രിക്ക് പാർട്ടി ഓഫീസിൽ ഒരു മുറി വേണമെന്നും ഇപ്പോഴേ കണക്കുകൂട്ടിയാണ് ബിജെപി ഒരു മുറി മാറ്റിവെച്ചത്.
പ്രസിഡൻറിൻറെ മുറിയോട് ചേർന്നൊരു ബാൽക്കണിയുണ്ട്. നേതാക്കൾക്ക് താഴെനിൽക്കുന്ന അണികളെ കൈവീശി കാണിക്കാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോൺഫ്രൻസിനായും പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്കായി നാല് മുറികളുണ്ട് മൂന്നാം നിലയിൽ. പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാർക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകൾ കൊത്തിവെച്ചിട്ടുണ്ട് കൽത്തൂണുകളിൽ. ആകെ 15 കൽത്തൂണുകളാണുള്ളത്. രണ്ട് ലക്ഷം ലിറ്റർ കൊള്ളുന്ന മഴവെള്ള സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്.#bjp
Read more- അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു