ഗസ്സ വെടിനിർത്തൽ കരാർ; ഇരുപക്ഷവും അംഗീകരിച്ചതായി സൂചന

ഗസ്സ : ഗസ്സയിൽ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന്​ അമേരിക്കയും ഖത്തറും. ഇസ്രായേൽ കരാർ അംഗീകരിച്ചതായും ഹമാസി​ന്‍റെ ഭാഗത്തു നിന്ന്​ അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്​താവ്​ മാജിദ്​ അൽ അൻസാരി.

119ാം നാളിലേക്കെത്തിയ ഗസ്സ യുദ്ധത്തിൽ ബന്ദികളുടെ മോചനുവമായി ബന്ധപ്പെട്ട വെടിനിർത്തൽ കരാർ വൈകാതെ പ്രാബല്യത്തിൽ വന്നേക്കുമെന്ന്​ സൂചന. കരാറിന്​ ഇസ്രായേൽ ഏറെക്കുറെ അംഗീകാരം നൽകിയതായും ഹമാസിന്‍റെ ഭാഗത്തുനിന്നുള്ള പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്​താവ്​ മാജിദ്​ അൽ അൻസാരി വെളിപ്പെടുത്തി.

ഈജിപ്​ത്​ തലസ്​ഥാനമായ കൈറോയിലെത്തിയ ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മാഈൽ ഹനിയ്യയുമായി അവസാനവട്ട ചർച്ച തുടരുകയാണ്​. ഒന്നര മുതൽ രണ്ട്​ മാസം വരെ നീളുന്ന വെടിനിർത്തലാണ്​ കരാറിൽ മുഖ്യമെന്നാണ്​ സൂചന. ഒരു ബന്ദിക്കു പകരം നൂറ്​ ഫലസ്​തീൻ തടവുകാരുടെ മോചനവും കരാറിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്​. ഇസ്രായേൽ സേന പൂർണമായും ഗസ്സ വിടണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹമാസ്​ നിലപാട്​ നിർണായകമായിരിക്കും. ബന്ദി മോചനം നീളുന്നതിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം കരുത്താർജിച്ചതാണ്​ കടുത്ത നിലപാടിൽ നിന്ന്​ പിൻമാറാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്​. ഇന്നലെ രാത്രി ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം കരാർ നിർദേശം വിലയിരുത്തിയതായും റിപ്പോർട്ടുണ്ട്​. ഗസ്സക്കും ഇസ്രായേലിനുമിടയിൽ ബഫർ സോൺ നിർമിക്കാനുള്ള നടപടികൾ ഊർജിതമെന്ന്​ ഇസ്രായേൽ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ദ്വിരാഷ്​ട്ര പ്രശ്​ന പരിഹാരവുമായി ബന്​ധപ്പെട്ട നടപടികൾ ഊർജിതമാക്കുമെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു. വെസ്​റ്റ്​ ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം അമർച്ച ചെയ്യുന്നതിന്‍റെറ ഭാഗമായി നാലു പേർക്ക്​ യാത്രാവിലക്കും സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ച്​ അമേരിക്ക. കടന്നുകയറ്റം, സ്വത്ത്​ അപഹരിക്കൽ, ഭീകരത എന്നിവ നടത്തുന്നവർക്കെതിരെ കടുത്ത നടപടി വ്യവസ്​ഥ ചെയ്യുന്ന ഉത്തരവിൽ യു.എസ്​ പ്രസിഡൻറ്​ ബൈഡൻ ഒപ്പിട്ടു. അമേരിക്കൻ നടപടിയെ ഇസ്രായേലിലെ വലതുപക്ഷ നേതാക്കൾ വിമർശിച്ചു. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രത്തെ ഔദ്യോഗികമായി ഉടൻ അംഗീകരിക്കുമെന്ന്​ ബ്രിട്ടൻ വ്യക്​തമാക്കി.#gaza

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...