തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഇന്ന് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നേര്‍ക്കുനേര്‍ വാക്പോരിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ഇടമാണ് സത്യപ്രതിജ്ഞ വേദി. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ തീരുമാനം. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.അതേ സമയം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. സര്‍വകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് യോഗം.ഗവര്‍ണര്‍ക്കെതിരായ ബാനര്‍ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാല്‍ ബാനര്‍ നീക്കാനാകില്ലെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വാദം. വിഷയം യോഗത്തില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണറുടെ നോമിനേഷനെതിരെയും വിമര്‍ശനം ഉയര്‍ന്നേക്കും.