റഷ്യയിലേക്ക് മലയാളികളുടെ ഒഴുക്കിൽ ദുരൂഹത. അന്വേഷണമാരംഭിച്ച് പോലീസ്

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോഴും ജോലി തേടി റഷ്യയിലെത്തുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഇവരിൽ പലരും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസികൾ വഴി റഷ്യൻ സൈന്യത്തിലും എത്തുന്നുണ്ട്. 1998-ൽ റഷ്യയിൽ പ്രവർത്തനം ആരംഭിച്ച ആൾ മോസ്‌കോ മലയാളി അസോസിയേഷനിൽ അടുത്തകാലംവരെ 180 ഓളം മലയാളികളാണ് അംഗങ്ങളായിരുന്നത്. എന്നാൽ 2024-ൽ മാത്രം 100 പേർ അംഗങ്ങളായി. 50 പേരുടെ അപേക്ഷ പരിഗണനയിലാണെന്ന് അസോസിയേഷന്റെ പ്രതികരണം.

സന്ദർശക വിസ, വിദ്യാർത്ഥി വിസ അല്ലെങ്കിൽ മൂന്നുവർഷം വരെ റഷ്യയിൽ ജോലി ചെയ്യാൻ അനുവാദം ലഭിക്കുന്ന ഉന്നത യോഗ്യതയുള്ള സ്‌പെഷ്യലിസ്റ്റുകൾക്കുള്ള വിസ എന്നിവയിലൂടെയാണ് മിക്ക മലയാളികളും റഷ്യയിൽ എത്തുന്നത്. ക്ലീനിങ്, ഹോട്ടൽ, ഗോഡൗൺ ജോലികൾ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് പൊതുവിൽ നൽകുന്നത്.

റഷ്യ

അവരുടെ ശമ്പളം 40,000 രൂപ മുതൽ 50,000 രൂപ വരെയാണ്. ഈ തുക കൊണ്ട് അവിടെ ജീവിക്കുക അസാധ്യമാണ്. അപ്പോഴാണ് റഷ്യൻ സൈന്യത്തിലേക്ക് മൂന്ന് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, റഷ്യൻ പാസ്‌പോർട്ടും പൗരത്വവും ലഭിക്കും. തുടക്കത്തിൽ സൈന്യത്തിന്റെ പിന്നാമ്പുറ ജോലികൾ ആണ് ചെയ്യേണ്ടിയിരുന്നത്. പിന്നീടത് യുദ്ധ മുഖത്തേക്ക് അയക്കുന്നതായി മാറിയെന്ന് പണിക്കർ പറയുന്നു.

ഈ മാസമാദ്യം റഷ്യൻ സൈന്യത്തിൽ ജോലി ചെയ്തിരുന്ന തൃശൂരുകാരനായ ബിനിൽ ബാബു യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധു ജെയ്ൻ കുര്യൻ പരിക്കേറ്റ് ചികിത്സയിലാണ്. റഷ്യൻ സൈനിക ക്യാമ്പിൽ ആറ് മലയാളികൾ ഉണ്ടെന്ന് ജെയ്‌നിന്റെ മാതാവ് പറഞ്ഞു. 2024 ഓഗസ്റ്റിൽ തൃശൂരുകാരനായ സന്ദീപ് ചന്ദ്രൻ കൊല്ലപ്പെട്ടിരുന്നു.

റഷ്യയിലേക്ക് ജോലി തേടി പോകുന്നവർ നേരായ മാർഗത്തിലൂടെയല്ല പോകുന്നതെന്നും നോർക്ക റൂട്ട്‌സിൽ വെറും എട്ടുപേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും നോർക്ക റൂട്ട്‌സ് സി ഇ ഒ വ്യക്തമാക്കിയിരുന്നു.

കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ എ​ത്തി​​പ്പെ​ട്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ തു​ട​ർ​ന്ന്, കേ​ര​ള പൊ​ലീ​സ് റ​ഷ്യ​യി​ലേ​ക്ക് പോ​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങിയിരുന്നു. സ്റ്റേ​റ്റ് സ്​​പെ​ഷ​ൽ ബ്രാ​ഞ്ചാ​ണ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. ഓ​രോ ലോ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലെ​യും എ​സ്.​എ​സ്.​ബി​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​ലീ​സ് ഓ​ഫി​സ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളെ​യ​ട​ക്കം ബ​ന്ധ​പ്പെ​ട്ടാ​ണ് റ​ഷ്യ​ൻ മ​ല​യാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന​ത്. റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലെ​ത്തി​യ തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി ബി​നി​ൽ യു​ക്രെ​യ്ൻ യു​ദ്ധ​ഭൂ​മി​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും ബ​ന്ധു ജെ​യി​ൻ കു​ര്യ​ന് പ​രി​ക്കേ​റ്റ​താ​യും വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സ് ക​ണ​ക്കെ​ടു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യ​ത്. തൊ​ഴി​ൽ തേ​ടി വി​വി​ധ റി​ക്രൂ​ട്ടി​ങ് ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന റ​ഷ്യ​യി​ലേ​ക്ക് പോ​യ യു​വാ​ക്ക​ളി​ൽ ചി​ല​രാ​ണ് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോ​ലി ല​ഭി​ക്കാ​തെ റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ലെ​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ എത്ര മ​ല​യാ​ളി​ക​ൾ സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യി റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യെ​ന്ന​തി​ന് ക​ണ​ക്കി​ല്ല. ഇ​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ക്കാ​ൻ പൊ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന വി​ദേ​ശ​മ​ന്ത്രാ​ല​യം ഇ​ത്ത​രക്കാ​രു​ടെ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ട് ക​ണ​ക്കു​ക​ൾ തേ​ടി​യി​ട്ടു​ണ്ട്.ജോ​ലി​ക്ക് പു​റ​മെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ടും നി​ര​വ​ധി പേ​ർ റ​ഷ്യ​യി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ പോ​യ​വ​ർ ആ​​രൊ​ക്കെ, എ​ന്താ​ണ് ​അ​വ​രു​ടെ ജോ​ലി, കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​​ണ്ടോ എ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളാ​ണ് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. റ​ഷ്യ​യി​ലേ​ക്ക് പോ​യി പി​ന്നീ​ട് കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത​വ​രു​ണ്ടോ എ​ന്ന​ത​ട​ക്കം ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ചി​ല യു​വാ​ക്ക​ൾ റ​ഷ്യ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​യ​താ​യി സൂ​ച​ന​ക​ളു​ണ്ട്. ഇ​തി​ൽ ചി​ല​ർ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നേ​ര​ത്തേ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യും പൊ​ലീ​സ് ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

തൊ​ഴി​ൽ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്കാ​യി റ​ഷ്യ​യി​ലേ​ക്ക് റി​ക്രൂ​ട്ടി​ങ് ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും പൊ​ലീ​സ് വി​വ​രം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യ പ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ഇ​തി​ന​കം യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബ്രൂവറി വിവാദം. സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവരം പുറത്ത്

പാലക്കാട് ബ്രൂവറി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌ എന്ന സംസ്ഥാന സർക്കാരിന്റെ...

2026ലും ഇടതിനെ നയിക്കുന്നത് പിണറായി തന്നെ? ധർമ്മടത്ത് എതിരാളി ഈ നേതാവ്

പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ...

പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന്...

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...