പിണറായി വിജയൻ സൈകോപാത്ത് കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ… പിണറായി വിജയനെ സൈകോപാത്ത് എന്ന് വിളിച്ചുകൊണ്ടായിരുന്നു സുധാകരന്റെ ആക്ഷേപം … ഇത്തരമൊരു മുഖ്യമന്ത്രി വേണോ എന്ന് കേരള ജനത ആലോചിക്കണം… മുഖ്യമന്ത്രി പിണറായി വിജയൻ കൊലയാളിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കൊലയാളിയുടെ മനസാണ് പിണറായിക്കുള്ളത്. പിണറായിയിലെ സൈകോപാത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞൂവെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമനില പരിശോധിക്കണം. സൈകോപാത്തായ മുഖ്യമന്ത്രിയെ വേണമോ എന്ന് കേരളത്തിലെ ജനങ്ങൾ ആലോചിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പിണറായി കൊലയാളിയാണെന്ന് എത്രകാലമായി ഞാൻ പറയുന്നതാണ്. എനിക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതു കൊണ്ടാണ് ഗ്രനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചത്. സ്വന്തം കൊലക്കത്തി എടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ പോയ പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന് നിങ്ങൾ ഓർക്കണം. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്‍റെ കൊലപാതകം പിണറായിക്ക് നേരിട്ട് പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷി പറയാൻ ആളില്ലാത്തതിനാൽ തള്ളിപ്പോയതാണെന്നും സുധാകരൻ പറഞ്ഞു.
ബോംബ് പൊട്ടിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. കേസെടുത്ത് ഭയപ്പെടുത്തേണ്ട. പൊലീസിന്‍റേത് പ്രകോപനമില്ലാതെയുള്ള അതിക്രമമാണ്. പൊലീസ് നടപ്പാക്കിയത് സി.പി.എം ക്വട്ടേഷൻ ആണ്. നിയമവാഴ്ച തകർന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട സുധാകരൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
കേരളത്തിൽ രണ്ട് ഡി.ജി.പിമാരുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ആക്ടിങ് ഡി.ജി.പിയാണെന്നും കെ. സുധാകരൻ പരിഹസിച്ചു. ഡി.ജി.പി നോക്കുകുത്തിയാണെന്നും സുധാകരൻ പറഞ്ഞു.

Read More:- കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...