13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം നടത്തും.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം തലസ്ഥാന ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും. ഇന്ന് രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിൽ വച്ചാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നടക്കുക. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. മൂന്നാം നാൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിടെക്നിക്കിൽ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...