തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തതിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. അന്വേഷണങ്ങളെ സി.പി.എം ഭയപ്പെടുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ്. ഈ നേതാക്കൾ ബി.ജെ.പിയുമായി സഹകരിക്കാൻ തയാറായാൽ ഇവർക്കെതിരായ അന്വേഷണം അവസാനിക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ജാർഖണ്ഡിൽ ഹേമന്ത് സോറനെതിരെയും ബിഹാറിൽ ആർ.ജെ.ഡി നേതാക്കൾക്കെതിരെയും നടന്നത് ഇത്തരം വേട്ടയാടലാണ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വേട്ടയാടാൻ നീക്കമുണ്ടായി. ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗലിനെതിരെയായിരുന്നു നീക്കം.
Read More:- തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ