വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്തെത്തി. ആവേശകരമായ സ്വീകാര്യമാണ് മുനമ്പം നിവാസികളും സമരസമിതിയും രാജീവിന് നൽകിയത്. ബിജെപി നേതാവ് എസ് സുരേഷ്, ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരസമിതിലെ 50 പേര് ബി ജെ പി അംഗങ്ങളായി. പാർട്ടിയിലേക്ക് വന്നവരെ രാജീവ് ചന്ദ്രശേഖർ ഷാളിട്ട് സ്വീകരിച്ചു.

സമരപ്പന്തലിനു 100 മീറ്റർ അകലെ നിന്നും സ്വീകരണം ആരംഭിച്ചു കാൽനടയായാണ് സമരപ്പന്തലിലേക്കു എത്തിയത്. വഖഫ് ബില്ല് പാസായതിന് പിന്നാലെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവര്‍ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ബിജെപിക്ക് അനുകൂലമായും ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.