രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ല: കെ രാജൻ

കോഴിക്കോട്: രക്ഷാപ്രവര്‍ത്തനം ആക്രമണത്തിന്റെ കോഡല്ല എന്ന് റവന്യൂമന്ത്രി കെ രാജന്‍. കല്യാശേരി പ്രശ്‌നത്തില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുതിയമോഡൽ ആണ്… നവകേരളസദസ് ലക്ഷ്യം പൂര്‍ത്തിയാക്കി.
നവകേരള സദസിലെ പരാതികള്‍ വി.വി.ഐ.പി. പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സര്‍ക്കാറിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തീയതി മുതല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഇപ്പോള്‍ എത്ര ബാക്കി എന്ന് പരിശോധിക്കൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവകേരളസദസ്സിനിടെ ഗവര്‍ണ്ണറുടെ ചില ക്രാഷ് ലാന്‍ഡിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നു. ബില്ലുകള്‍ ഗവര്‍ണ്ണര്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്ത് പറയുന്നു? 2018 മുതല്‍ പ്രതിപക്ഷം സര്‍ക്കാറുമായി സഹകരിക്കുന്നില്ല. എല്ലാം ബഹിഷ്‌കരിക്കുന്നു. പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായെന്നും കെ. രാജന്‍ കുറ്റപ്പെടുത്തി.

Read More:- കാരള്‍ സംഘം ചമഞ്ഞ് പണപ്പിരിവ്; ചോദ്യം ചെയ്ത പൊലീസുകാര മർദിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...