കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കെ വി തോമസ് നേരത്തെ തന്നെ നിർമല സീതാരാമനെ കണ്ടു കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര ധമന്ത്രി-കേരള മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു തീരുമാനമായത്. കേരളം ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ചും വയനാട് പുതിനരധിവാസം സംബന്ധിച്ചുള്ള കേന്ദ്ര സഹായങ്ങളെക്കുറിച്ചും ചർച്ച നടന്നു എന്ന ലഭിക്കുന്ന വിവരം.
രാവിലെ ഒൻപതോടെ ധനമന്ത്രി കേരള ഹൗസിൽ എത്തി. സന്ദർശനം തീർത്തും അനൗദ്യോഗികമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. കൂടിക്കാഴ്ച കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ധനമന്ത്രി മടങ്ങിയത്.