കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ ആണ് മമിത ബൈജു. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ മമിതയ്ക്ക് വോട്ട് ചെയ്യാൻ പറ്റില്ല.ഇത്തവണ മമിതയുടെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയിൽ മമിതയുടെ പേരില്ലാത്തത് ആണ് വോട്ടില്ലാതിരിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെയാണ് പ്രവർത്തകർ നടിയൂർ കിടങ്ങൂരിലെ വസതിയിൽ വോട്ടിംഗ് സ്ലിപ്പ് എത്തിച്ച് നൽകിയത്. അപ്പോഴാണ് മമിതയുടെ പേരില്ലാത്ത വിവരം അച്ഛൻ ഡോ. ബൈജു അറിഞ്ഞത്.സിനിമ ജീവിതത്തിലെ തിരക്ക് വർദ്ധിച്ചത് കാരണം ആണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയത് എന്നാണ് ഡോ. ബൈജു പറഞ്ഞതെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കും ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്ന് അറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പ്രോഗ്രാം.