കാസർഗോഡ് : നവകേരള സദസ് ജനാധിപത്യ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… സർക്കാരിനുള്ള ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്നും നാടിന്റെ പുരോതി കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു… മുഴുവൻ പരാതികളിലും ഏറെ വൈകാതെ പരിഹാരമുണ്ടാകും… കുപ്രചരണങ്ങൾ ജനം സാരമാക്കുന്നില്ല എന്നതിന് തെളിവാണ് നവകേരള സദസിനെത്തുന്ന ആൾക്കൂട്ടം …
എന്നാൽ സർക്കാരിന്റെ ജനകീയതയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.. കൂടാതെ യൂത്ത് കോൺഗ്രസിലെ വ്യാജ ഐഡി കാർഡ് വിഷയം അതീവ ഗുരുതരമാണെന്നും അദ്ദേഹം വിമർശിച്ചു… ഇത് കോൺഗ്രസിൽ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു…