ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറെസ്റ് ഓഫീസ് തകർത്ത കേസിൽ പി വി അൻവർ MLA യെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതിയാണ് അൻവർ. അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയിരിക്കുന്നത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ, എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആദിവാസിയെ യുവാവിനെ ആന ചവിട്ടികൊന്ന സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡി എം കെ യുടെ ഫോറെസ്റ് ഓഫീസ് മാർച്ചാണ് അക്രമാസക്തമായത്. അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകും.
ഇന്നലെ രാത്രി അൻവറിനെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയും പി ശശിയും അറിഞ്ഞുകൊണ്ടാണ് തന്റെ ഈ അറസ്റ്റ് എന്ന് അൻവർ ആരോപിക്കുന്നു. അറസ്റ്റിൽ പ്രതിഷേധിച്ചു അനേകം ഡി എം കെ പ്രവർത്തകരും രംഗത്തെത്തി. മോഡി കേന്ദ്രത്തിൽ നടത്തുന്നതിനേക്കാൾ ഭരണകൂട ഭീകരതയാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കുന്നത്. ഏതാ കൊടുംകുറ്റവാളികൾ ഇവിടെ ജാമ്യത്തിൽ കഴിയുന്നു? അവരെ ആരെയും അറസ്റ്റ് ചെയ്യാത്തതെന്ത്? ഇതെല്ലം പിണറായിയുടെ നിർദേശപ്രകാരം ആണ് എന്നും അൻവർ പ്രതികരിച്ചു. ഒരു പോലീസ് സംഘം തന്നെ അൻവറിന്റെ വീട് വളഞ്ഞു അറസ്റ്റ് നടത്തിയതിനെ ചോദ്യം ചെയ്ത് KPCC പ്രസിഡന്റ് കെ സുധാകരൻ എം പി വാർത്താകുറിപ്പിറക്കി.
PV Anvar MLA| DMK| Pinarayi Vijayan| Kerala