പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സംഭവം റാഗിങ്ങ് തന്നെ എന്ന് പോലീസ് റിപ്പോർട്ട്. പാലാ സി ഐ തയ്യാറാക്കിയ റിപ്പോർട്ട് സി ഡബ്ള്യു സി ക്കും ജുവനൈൽ ജസ്റ്റിസ് ബോർഡിനും കൈമാറി.
വിദ്യാർത്ഥിയുടെ പിതാവാണ് സംഭവത്തിൽ പരാതി നൽകിയത്. വളരെ വിചിട്രറ്റമായ മൊഴിയരിരുന്നു വിദ്യാർഥികൾ നൽകിയത്. പുഷ്പ എന്ന സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരച്ചാണ് വീഡിയോ എടുത്തതെന്നും അതിനുവേണ്ടിയാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് എന്നുമാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. സ്‌കൂള്‍ ഈ വിഷയത്തില്‍ ഇടപെടുകയും നിയമപരമായ നടപടികള്‍ സ്വീകരിച്ചു എന്നുമാണ് നല്‍കുന്ന വിശദീകരണം.