എലപ്പുള്ളിയിൽ ബ്രൂവറി അഴിമതിക്ക് പിന്നാലെ സർക്കാരിനെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കാതെ 74 ബിയര്‍ ആൻഡ് വൈന്‍ ഷോപ്പുകള്‍ക്ക് സർക്കാർ അനുമതി നല്കി എന്നും ഇതിനു പിന്നിൽ അഴിമതി ഉണ്ടെന്നുമാണ് പുതിയ ആരോപണം. ടൂറിസം വികസനത്തിന്റെ പേരിൽ അസാധാരണമായാണ് 74 ബിയര്‍ ആൻഡ് വൈന്‍ ഷോപ്പുകൾക്കു അനുമതി നൽകിയിരിക്കുന്നത്. സ്വന്തക്കാരായ ബാറുടമകള്‍ക്ക് വീതം വെച്ച് കൊടുക്കാനാണ് പുതുതായി അനുവദിച്ച ബീയര്‍ പാര്‍ലറുകള്‍. സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കെ വന്‍തോതില്‍ ഫണ്ട് ഉണ്ടാക്കിയെടുക്കാനുള്ള സി പി എം തന്ത്രമാണിത്. സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ ദുരുദ്ദേശപരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രുപം കാണാം.