റിപ്പോ നിരക്കിൽ 25 ബസിസ് പോയിന്റ് കുറച്ചു എന്ന് ആർ ബി ഐ അറിയിച്ചു. ഇതോടെ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായി. കഴിഞ്ഞ 5 വർഷത്തിൽ ആദ്യമായാണ് റിപ്പോനിരക്കിൽ കുറവുണ്ടാകുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്കിലെ കുറവ് അറിയിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. എസ് ഡി എഫ് നിരക്ക് 6 ശതമാനവും എം എസ് എഫ്, ബാങ്ക് റേറ്റ് എന്നീ നിരക്കുകൾ 6.5 ശതമാനവുമാണ്

ആർ ബി ഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റ ശേഷമുള്ള ആദ്യ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ തീരുമാനം. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല. ആർ ബി ഐ യുടെ പോളിസി നിലപാട് ഇപ്പോളും നിഷ്പക്ഷമാണെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.