മലപ്പുറം: പിണറായി വിജയന്റെ പോലീസ് നരനായാട്ടിനെതിരെ വണ്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാര്‍ച്ച് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കാപ്പില്മുരളി അധ്യക്ഷത വഹിച്ചു. കെ.സി.കുഞ്ഞിമുഹമ്മദ്, പി.വാസുദേവന്‍, ടി.പി.ഗോപാലകൃഷ്ണന്, വി.എ.ഇബ്നു കദീര്‍, അഷ്റഫ് കന്നങ്ങാടന്‍, റഹീം മൂര്‍ഖന്‍, നൗഷാദ് പൊത്തന്‍കോടന്‍, ബിജേഷ് നെച്ചിക്കോടന്‍, നൗഫല്‍ പാറക്കുളം, ജൈസല്‍ എടപ്പറ്റ, CP സിറാജ് , സി.സുഹൈല്‍, അഫ്ലഹ് തുടങ്ങിയവർ പങ്കെടുത്തു.