നവകേരള സദസിനിടെ മാധ്യമപ്രവര്‍ത്തകന് മര്‍ദനം

നവകേരളയാത്രക്കിടെ ഇടുക്കിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മര്‍ദനം. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദനമേറ്റത്.ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എല്‍.എ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പ്രകോപനമെന്തെന്ന് വ്യക്തമാകുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തിന് കയറി പിടിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥന്‍ വിടാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

എന്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെ കയ്യേറ്റം ചെയ്തതെന്ന് അറിയില്ലെന്ന് എയ്ഞ്ചല്‍ അടിമാലി ട്വന്റിഫോറിനോട് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുന്നത് കണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തടയാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയ്ക്ക് സമീപം നിന്ന് ഫോട്ടോയെടുത്തപ്പോള്‍ ആദ്യം ഉദ്യോഗസ്ഥന്‍ മാറി നില്‍ക്കാന്‍ പറഞ്ഞെന്നും പിന്നീട് പിടിച്ചുതള്ളിയെന്നും പുറത്തെത്തിയ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ചാണ് സംഭവം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ടി 20 യിൽ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരം

കെബെർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടി 20യുടെ ചരിത്രത്തിൽ...

കർണാടക ആർടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0

കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ...

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികളെ പിടികൂടി

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിൻറെ കൊടും ക്രൂരത. രാത്രി...

തൊട്ടാൽ പൊള്ളും ; ഉള്ളി വില കുതിക്കുന്നു

തിരുവനന്തപുരം: ഉള്ളി വില കുതിച്ചുയരുന്നു. സവാള കിലോക്ക് 85 രൂപയും ചെറിയ...