മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയൻ; മാത്യു കുഴൽ നാടൻ

തിരുവനന്തപുരം: മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കർക്കെതിരേയും മാത്യു കുഴൽനാടൻ വിമർശനമുന്നയിച്ചത്. ഇന്നലെ നിയമസഭയിൽ മാസപ്പടി വിഷയം ഉന്നയിക്കാനുള്ള മാത്യു കുഴൽനാടൻ്റെ ശ്രമം സ്പീക്കർ തടഞ്ഞിരുന്നു.

1000 കോടിക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകുകയായിരുന്നു. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസിന്റെ കാലത്തു കരി മണൽ പാട്ടം പൊതു മേഖലയിൽ മാത്രമാക്കി. സിഎംആർഎല്ലിനു അനുകൂലമായി ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധി ഉണ്ടായി. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയി. തുടർന്ന് സിഎംആർഎല്ലിന് പാട്ടം അനുവദിച്ച മേഖലകൾ വിഞാപനം ചെയ്താൽ സർക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2016 ഏപ്രിൽ 8 ന് പിണറായി സർക്കാർ അധികാരത്തിൽ വരികയും 2016 ഡിസംബർ 20 മുതൽ മുതൽ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആർഎല്ലിൽ നിന്ന് പണം എത്തി തുടങ്ങിയെന്നും മാത്യു കുഴൽ നാടൻ പറയുന്നു.

2004 മുതൽ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ എടുത്ത സമീപനം കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്നതാണ്. 2018 ലെ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. സിഎംആർഎൽ നു പാട്ടത്തിനു അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീം കോടതി അധികാരം നൽകിട്ടിയിട്ടും ചെയ്തില്ല. സിഎംആർഎൽ നു പാട്ടത്തിന് അനുമതി നൽകാൻ പിണറായി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാർ തീരുമാനം വന്നു. 2019 ഇൽ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കി. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു.12.4.2019 ൽ സിഎംആർഎൽ നു ഉള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു. അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകിയെന്നും മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ.

സിഎംആർഎല്ലിന് കരി മണൽ ഖനന അനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. സിഎംആർഎൽ നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ നടത്തിയത്. മുഖ്യമന്ത്രി ഫയൽ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി 2019ൽ എഴുതിയെന്നും മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേർന്നുവെന്നും മാത്യു കുഴൽനാടൻ പറ‍ഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പോയെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.#mathew-kuzhal-nadan

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...