തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി.
മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് കേസെടുക്കുന്നത് അവരുടെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പോലീസ് നടപടി തെറ്റാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. സാധാരണ മാധ്യമപ്രവര്‍ത്തനം ഗൂഢാലോചന അല്ല. അതില്‍ നിന്ന് മാറിപ്പോകുമ്പോഴാണ് ഗൂഢാലോചന ആകുന്നത്. ഗൂഢാലോചന അല്ല എന്ന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കിക്കോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മാധ്യപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനമായി നടത്തണം. അതിന് ആരും ഇവിടെ തടസ്സമുണ്ടാക്കുന്നില്ല. പൊലീസ് കേസെടുത്തിരിക്കുന്നത് ഗൂഢാലോചനയുടെ പേരിലാണ്. ഞാനത് പരിശോധിക്കേണ്ട കാര്യമില്ല. പൊലീസ് പറയുന്നതില്‍ എനിക്ക് വിശ്വാസക്കുറവില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. ഒച്ച ഉയര്‍ത്തി കാര്യം നടത്താമെന്ന് ആരും കരുതേണ്ട’ മുഖ്യമന്ത്രി വ്യക്തമാക്കി.
Read more- നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം