ട്രംപ് അധികാരത്തിലേക്ക്. സ്വർണവിലയിൽ ഇടിവ്

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെട്ടു. ഔൺസ് വില 2,689 ഡോളർ വരെ താഴുകയും പിന്നീട് നേരിയ രീതിയിൽ കയറുകയും ചെയ്തു. ഈ വിലയിടിവിന് കാരണം ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായി വിൽപ്പന സമ്മർദ്ദം ഉയർന്നതും ഡോളർ ശക്തമായതുമാണ്. കൂടാതെ ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ അയവു വന്നതും വിലയെ ബാധിച്ചു.

ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപ് അമേരിക്കയിൽ അധികാരമേൽക്കുക . ട്രംപ് സ്വീകരിക്കുന്ന വ്യാപാര നയങ്ങൾ വിലയിൽ ചലനങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.

അതേസമയം, കേരളത്തിൽ ഇന്ന് വിലയിൽ നേരിയ വർധനയുണ്ട്. ഗ്രാം വില 15 രൂപ വർധിച്ച് 7,450 രൂപയായി. പവൻ വില 120 രൂപ ഉയർന്ന് 59,600 രൂപയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം

മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ...

സഞ്ജുവിനായി തമിഴ്‌നാടും രാജസ്ഥാനും. ടീമിൽ ഇടം നൽകുമെന്ന് ഓഫർ.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനുമായി തർക്കങ്ങൾ...

ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ കരുത്ത്. പുരുഷ വനിതാ ടീമുകൾ ലോക ചാമ്പ്യന്മാർ.

പ്രഥമ ഖോ ഖോ ലോകകപ്പിൽ സമ്പൂർണ ഇന്ത്യൻ ആധിപത്യം. പുരുഷ, വനിതാ...