‘മുഖ്യമന്ത്രി മനോനില തെറ്റിയ സാഡിസ്റ്റ്’; വി.ഡി.സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയനെന്ന് സതീശൻ വിമർ​ശിച്ചു. നവകേരള സദസ്സിലായതിനാൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക് മരുന്നുകൾ നൽകാൻ മന്ത്രിമാർ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.

മുഖ്യമന്ത്രി ക്രിമിനലുകളെയാണ് കൊണ്ടു നടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പ്രതിപക്ഷത്തേയും നിർബന്ധിതരാക്കരുത്. പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം ഇക്കാര്യത്തിൽ സംയമനം പാലിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ എക്കാലത്തും പിണറായി വിജയൻ ഉണ്ടാവുമെന്ന് പൊലീസുകാർ കരുതേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

​മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലുന്ന പൊലീസുകാരെ പ്രതിരോധിക്കാനുള്ള കോൺ​ഗ്രസുകാർ ഇവിടെയുണ്ട്. ആരാന്റെ മക്കളെ റോഡിലിട്ട് തല്ലുമ്പോൾ മുഖ്യമന്ത്രി ആനന്ദിക്കുകയാണ്. വിദ്യാർഥികളെ മർദിച്ചത് ആരാണെന്ന് അറിയാമെന്നും വി.ഡി.സതീശൻ.

Read more- “അഗാധമായ സങ്കടത്തിൽ ഞാൻ തല കുനിക്കുന്നു”; ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നെതന്യാഹു

Read more- ചായക്കടയിലെ വാക്കുതർക്കം; യുവാവിന്​ കുത്തേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...