നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി. കൊലപാതകം നടത്തിയ ശേഷം ചെന്താമര വടിവാളുമായി നില്കുന്നത് കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ, സുധാകരനെതിരെ ചെന്താമര വധഭീഷണി മുഴക്കിയത് കേട്ട് എന്ന് പറഞ്ഞ നാട്ടുകാരൻ, കൊലപാതക ദിവസം ചെന്താമരയെ വീട്ടിൽ കണ്ടു എന്ന് പറഞ്ഞ 2 നാട്ടുകാർ എന്നിവരാണ് കൂറുമാറിയത്. ചെന്താമര എന്ന കൊടും കുറ്റവാളിയോടുള്ള ഭയം മൂലമാണ് സാക്ഷികൾ കൂറുമാറുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.

എന്നാൽ കൊലപാതകശേഷം ആയുധവുമായി ചെന്താമര നില്കുന്നത് കണ്ടു എന്ന് മൊഴി കൊടുത്ത പുഷ്പ അതിൽ ഉറച്ചു നിന്നു. പുഷ്പയെ കൊല്ലാൻ കഴിയാത്തതിന്റെ നിരാശ ചോദ്യം ചെയ്യലിൽ പങ്കുവെച്ചിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും തൻ നാട്ടിൽ വരാതെ ഇരിക്കാൻ നിരന്തരം പരാതി നൽകിയതും പുഷ്പ്പയാണെന്നും ചെന്താമര പറഞ്ഞു. ചെയ്ത കുറ്റകൃത്യത്തിൽ ലവലേശം മനസ്താപമോ കുറ്റബോധമോ ഇല്ലെന്ന് പോലീസ് പറഞ്ഞു. ഇനി പുറത്തു ഇറങ്ങണം എന്ന ആഗ്രഹമില്ലെന്നും ഒരു 100 വർഷമെങ്കിലും തന്നെ ജയിലിലടക്കണമെന്നുമാണ് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞത്. ജനുവരി 27 ന് ആയിരുന്നു പോത്തുണ്ടി പോയാണ് നഗർ നിവസിക്കുകളായ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്.