ക്യാപ്റ്റൻ ജറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച്‌ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജറി പ്രേംരാജിന് സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് രാജീവ് ചന്ദ്രശേഖർ.
ഇരുപത്തിയഞ്ച് വർഷം മുൻപ് ഇതേ ദിവസം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു പ്രാപിച്ച യുവ ക്യാപ്ടൻ ജറി പ്രേംരാജിന് ആദരമർപ്പിച്ച് പുറപ്പെടുവിച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ പ്രസ്തുത അഭിപ്രായം പങ്കുവച്ചത്.
“ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റെ രാജ്യത്തിനുവേണ്ടിയുള്ള ത്യാഗത്തിൻ്റെ 25-ാം വാർഷികത്തിൽ അദ്ദേഹത്തിന് എൻ്റെ ആദരാഞ്ജലികൾ. ഓപ്പറേഷൻ വിജയ് സമയത്ത്, ക്യാപ്റ്റൻ പ്രേം രാജ് ശത്രുക്കളുടെ നിരവധി വെടിയുണ്ടകളേറ്റു വാങ്ങിയിട്ടും അവസാന ശ്വാസം വരെയും യുദ്ധമുഖത്ത് പതറാതെ നിലകൊണ്ടു. 1999 ജൂലൈയിൽ ദ്രാസ് മേഖലയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി മരണം വരിച്ച അദ്ദേഹത്തിൻ്റെ അചഞ്ചലത നിർണായകമായിരുന്നു. ക്യാപ്റ്റൻ രാജ് നമ്മുടെ രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്തു”വെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
തിരുവനന്തപുരത്ത് നടന്ന അനുസ്മരണച്ചടങ്ങിൽ ജറി പ്രേം രാജിൻ്റെ അമ്മയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞത് അഭിമാനമായിക്കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ ആവർത്തിച്ചാവശ്യമുയർത്തിയിട്ടും ”25 വർഷത്തിനിടെ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ജറി പ്രേംരാജിന് ഉചിതമായ സ്മാരകം തലസ്ഥാനത്ത് നിർമ്മിക്കാതിരിക്കുന്നത് അദ്ദേഹത്തിന് അർഹമായ ആദരവ് നിഷേധിക്കുന്നതിനു സമമാണെ”ന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...