ഇ.വി.എം പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് തെര.കമ്മിഷന് ബി.ജെ.പിയുടെ പരാതി

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. വോട്ടിങ് മെഷീനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഹുൽ നടത്തിയ പരാമർശത്തിലാണ് പരാതി. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇൻഡ്യ മഹാറാലിയിലായിരുന്നു രാഹുലിന്റെ പരാമർശം. ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അധിക്ഷേപകരമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ ബി.ജെ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് വാതുവയ്പ്പാണെന്നും രാഹുൽ ആരോപിച്ചതായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ കേന്ദ്ര സർക്കാരിന്റെ സ്വന്തക്കാരാണുള്ളതെന്നും ഇ.വി.എം കൂടാതെ അവർക്കു ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നൽകിയ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണെന്നും രാഹുൽ പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.
രാഹുലിനെതിരെ വെറും നോട്ടിസ് പോര. കടുത്ത നടപടി വേണമെന്നാണു പരാതിയിൽ ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...