മോദിയുടെ മൂന്നാമൂഴത്തിന് തയ്യാറെടുത്ത് ബിജെപി; സഖ്യകക്ഷികളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയേക്കും

ഡൽഹി മൂന്നാം തവണയും സർക്കാർ ഉണ്ടാക്കാൻ മോദി ശ്രമം തുടരുമ്പോൾ കെട്ടുറപ്പുള്ള സർക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാർട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തിൽ സഖ്യകക്ഷികളെ വിശ്വാസത്തിൽ എടുക്കാതെ മുന്നോട്ടുപോയാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന 2014ലും 2019ലും സഖ്യകക്ഷികൾക്ക് പ്രധാനവകുപ്പുകൾ ഒന്നും നൽകിയിരുന്നില്ല. ഒന്നും നൽകിയിരുന്നില്ല. എന്നാൽ, കേവലഭൂരിപക്ഷം കടക്കാൻ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടി വന്നിരിക്കുകയാണ് ഈക്കുറി. മൂന്നാം എൻഡിഎ സർക്കാർ രൂപീകരണത്തിൽ ചർച്ചകൾ തുടരുമ്പോഴും സഖ്യകക്ഷികൾ പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാണ്.ഒറ്റയ്ക്ക് ഭരിക്കാമെന്ന് മോഹം അസ്തമിച്ചതോടെ സഖ്യകക്ഷികളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ ബിജെപിക്ക് മുന്നോട്ടുപോകാൻ കഴിയില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുമ്പോൾ ഘടകകക്ഷികളുടെ അഭിപ്രായവും ബിജെപിക്ക് തേടേണ്ടി വരും.
അഗ്‌നിവീർ പദ്ധതിയിൽ പുനരാലോചന വേണമെന്ന്‌നിതീഷ് കുമാർ ആവശ്യപ്പെട്ടത് വഴി നൽകുന്ന മുന്നറിയിപ്പും അതാണ്. ‘ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഇന്ത്യാ സഖ്യത്തിന്റെ ഓരോ രാഷ്ട്രീയ നീക്കവും ബിജെപിക്ക് തലവേദനയാകും.കൂട്ട് കക്ഷി സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകാൻ, നരേന്ദ്ര മോദിക്ക് മെയ് വഴക്കമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. സർക്കാർ രൂപീകരണത്തിന് ഭാവിയിൽ സാധ്യത തെളിഞ്ഞാൽ പ്രയോജനപ്പെടുത്താനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...