ഡൽഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി. ജനങ്ങളുടെ ശബ്ദം പാർലമെൻറിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.ഇനിയൊട്ട് ഉയർത്തുകയുമില്ല. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു.പാർലമെൻറിലെ തുറന്ന സംവാദങ്ങളെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിരന്തരം തടസപ്പെടുത്തുന്നു.ജനം തള്ളിയ ഇക്കൂട്ടർ സഭയെ കൂടി മലീമസപ്പെടുത്തുന്നു. അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു. യുവ എം പിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.അവരുടെ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്നു
ഈ സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ചക്ക് വരും.കാര്യക്ഷമമായ ഒരു സമ്മേളന കാലം പ്രതീക്ഷിക്കുന്നു.ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുകയാണ്.ഭരണഘടനയുടെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണം. ചിലയാളുകൾ സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനായി സഭയെ പോലും വേദിയാക്കുന്നുവെന്നും മോദി.