തിരുവനന്തപുരം : ‘നവകേരള’ യാത്രയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല..‘നവകേരള’ യാത്ര വൻ പരാജയമാണെന്നായിരുന്നു വിമർശനം..വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ലെന്നും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി …തലപ്പാവ് ധരിച്ച മുഖ്യമന്ത്രി രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്…സർക്കാർ നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സദസ്സിന്റെ പേരിൽ നടക്കുന്നത് വൻ പണപ്പിരിവ്. പാർട്ടിക്കാർ ഉൾപ്പെടെ വൻതുകയാണ് പിരിച്ചെടുക്കുന്നത്. പരാതി വാങ്ങണമെങ്കിൽ ഓൺലൈനായി വാങ്ങാം. എന്തിനാണ് ഇത്രയും പണം മുടക്കി മാമാങ്കം നടത്തുന്നത്? ആഡംബരമില്ലെങ്കിൽ എന്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന് ഒന്നരക്കോടി രൂപ ചെലവിടണം? ആഡംബര വാഹനം ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് ശമ്പളം ലഭിച്ചോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ചെന്നിത്തല.