വിദ്വേഷ പരാമശവുമായി പി സി ജോർജ്. കുരുക്കാൻ ഒരുങ്ങി യൂത്ത് ലീഗും SDPIയും.

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയതിന് ബിജെപി നേതാവ് പി.സി ജോർജിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. മുസ്‌ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും യൂത്ത് ലീഗ് ആരോപണമുന്നയിക്കുകയും ചെയ്തു. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയാണ് പരാതി നൽകിയത്.

കൂടാതെ SDPI യും ഇതേ സംഭവത്തിൽ പരാതി നൽകിയിരിക്കുകയാണ്. പി സി ജോർജ് ഒരു ചാനൽ ചർച്ചയിൽ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർദ്ധ ഇളക്കിവിടുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് SDPI യും പരാതി നൽകയത്. എസ്ഡിപിഐ പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീനാണ് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവർക്ക് പരാതി നൽകിയത്.

2025 ജനുവരി 6-ന് പി.സി ജോർജ് നടത്തിയ പരാമർശത്തിലാണ് നടപടി. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മുസ്‌ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് തുടങ്ങിയ പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയത്. അത്യന്തം നീചവും പ്രകോപനപരവുമായ പ്രസ്താവനയാണ് പി.സി ജോർജ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

പ്രസ്താവന ഇന്ത്യയിലെ മുഴുവൻ മുസ്‌ലിംകളെയും അധിക്ഷേപിക്കുന്നതും രാജ്യദ്രോഹികളായി മുദ്രകുത്തുന്നതുമാണ്. താനൊരു ഇന്ത്യൻ പൗരനും മുസ്‌ലിമുമാണ്. പ്രസ്തുത അധിക്ഷേപങ്ങൾ ഒരു മുസ്‌ലിം എന്ന നിലയിൽ തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതും മതവികാരം വ്രണപ്പെടുത്തിയിട്ടുള്ളതുമാണ്. സർവോപരി അത് തന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നതും മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നും ശംസുദ്ദീന്റെ പരാതിയിൽ പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിന് മുസ്‌ലിംകളോട് വിദ്വേഷമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് പി.സി ജോർജ് മനപ്പൂർവം ഇത്തരം പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചെന്ന ആക്ഷേപം ഇപ്പോൾ ഉയരുന്നുണ്ട്. പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് നിസംഗത തുടരുകയാണ് എന്നാണ് ആക്ഷേപം. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രതികരിച്ചിട്ടുണ്ട്. മുസ്‍ലിം വിഭാഗക്കാർ മുഴവൻ തീവ്രവാദികളാണെന്ന പി.സി ജോർജിൻ്റെ പരാമർശത്തിൽ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂത്ത് ലീ​ഗ്.

അതേസമയം ചാനൽ ചർച്ചയിൽ ബിജെപി നേതാവ് പി.സി ജോർജ് നടത്തിയ വർഗീയ പരാമർശം വളരെ ​ഗുരുതരമായിരുന്നു. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണം എന്നിങ്ങനനെയായിരുന്നു പി സി ജോർജ് ചർച്ചയിൽ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നു കൂടി പി സി ജോർജ് ചർച്ചയിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി പൊലീസിൽ പരാതിയത്. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് ചെറുവിരൽ അനക്കിയില്ല എന്നതാണ് വാസ്തവം. പി സി ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും നടപടികൾ കടുപ്പിക്കാനാണ് വിവിധ മുസ്‍ലി സംഘടനകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സ്റ്റേഡിയങ്ങൾ പാതിവഴിയിൽ: ഐസിസി പാകിസ്താനെ തഴയുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 നു പാകിസ്ഥാനിൽ ആരംഭിക്കാനിരിക്കെ പാകിസ്ഥാനിൽ...

‘താങ്കൾക്കു ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല’ രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്.

തുടരെയുള്ള അശ്‌ളീല പരാമർശങ്ങൾ നടത്തിയേ ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ നിലപാടെടുത്തു പ്രതികരിച്ച...

അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം സമ്പൂർണ്ണ വിജയം. മേള നടത്തിയ അധ്യാപകർക്ക് അവഹേളനം – KPSTA

കഴിഞ്ഞ ഒരാഴ്ച കാലമായി ഊണും ഉറക്കവും മാറ്റിവച്ച് വിവിധ സംഘടനകളിൽ പെട്ട...

എൻ എം വിജയൻ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ MLA പ്രതി

വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി ട്രെഷറർ എൻ എം വിജയൻ ആത്മഹത്യ...